02 മേയ് 2021

ഞങ്ങൾ ജനങ്ങളേയും ജനങ്ങൾ ഞങ്ങളേയും വിശ്വസിക്കുന്നു; വിജയത്തിന്റെ നേരവകാശികൾ ജനമെന്ന് മുഖ്യമന്ത്രി
(VISION NEWS 02 മേയ് 2021)


തെരഞ്ഞെടുപ്പ് വിജയം ജനങ്ങളുടെ വിജയമാണ്. ഇതിന്റെ നേരവകാശികൾ കേരളജനതയാണ്. നടന്നത് വലിയ രാഷ്ട്രീയ പോരാട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്താണ് അത്ര വലിയ ഉറപ്പെന്ന് സംശയം പ്രകടിപ്പിച്ചവരോട് അന്ന് പറഞ്ഞത് ഞങ്ങൾ ജനങ്ങളേയും ജനങ്ങൾ ഞങ്ങളേയും വിശ്വസിക്കുന്നു എന്നാണ്. അത് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.അഞ്ച് വർഷത്തെ പ്രവർത്തന മികവിന് അം​ഗീകാരം ലഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.എൽ ഡി എഫിന് മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയു എന്ന പൊതുബോധം ഉണ്ടായി .എൽ ഡി എഫ് പറയുന്ന കാര്യങ്ങൾ നടപ്പാക്കും. ഈ ചിന്തയാണ് ജനങ്ങൾ വീണ്ടും ഞങ്ങളെ തിരഞ്ഞെടുക്കാൻ കാരണം. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ജനങ്ങളുടെ ക്ഷേമം നിലനിർത്തുന്നതിനുള്ള നടപടികൾ ഉണ്ടായി. ഇത് ഇടതുമുന്നണിക്ക് മാത്രം ഉറപ്പ് നൽകാൻ കഴിയുന്ന കാര്യമാണ്. ക്ഷേമത്തോടെ ജീവിക്കണമെങ്കിൽ എൽഡിഎഫിന്റെ തുടർഭരണം വേണമെന്ന ചിന്ത സംസ്ഥാനത്ത് പൊതുവേയുണ്ടായി. ജാതിമത രാഷ്ട്രീയ വ്യത്യാസമന്യേ എല്ലാ കുടുംബങ്ങളിലും ഇത്തരം ഒരു ബോധ്യമുണ്ടായി. സാമൂഹ്യനീതി ഉറപ്പാക്കാൻ ഇടത് സർക്കാരിനേ കഴിയൂ എന്നും ജനം തിരിച്ചറിഞ്ഞു. അതിനാൽ ഈ മഹാവിജയം ജനത്തിന് സമർപ്പിക്കുന്നുവെന്നും പിണറായി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only