17 മേയ് 2021

മുക്കം സിവിൽ ഡിഫെൻസും ഫയർ ആൻഡ് റെസ്ക്യൂ സർവീസസും സംഘടിപ്പിച്ച ''അന്നം മുട്ടരുത്' ഹൃദയപൂർവ്വം' ഉച്ചഭക്ഷണ പരിപാടിയുടെ കിച്ചൺ നിയുക്ത എം എൽ എ ലിന്റോ ജോസഫ് സന്ദർശിച്ചു.
(VISION NEWS 17 മേയ് 2021)


മുക്കം: ഇന്ന് രാവിലെ മുക്കം നഗരസഭ ചെയർമാൻ പി ടി ബാബുവിനൊപ്പമായിരുന്നു സന്ദർശനം.
കഴിഞ്ഞ പത്താം തിയ്യതിയാണ് തെരുവിൽ കഴിയുന്നവർക്കും ക്വാറന്റൈനിൽ കഴിയുന്ന ഭക്ഷണം കിട്ടാൻ ബുദ്ധിമുട്ടുന്നവർക്കും വേണ്ടി ഉച്ചഭക്ഷണ പരിപാടിക്ക്‌ തുടക്കം കുറിച്ചത്. പതിനൊന്നു പഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയിലും ഭക്ഷണമെത്തിക്കുന്ന ഈ പദ്ധതി ഏറെ അഭിനന്ദനാർഹവും അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ ദുരിതകാലത്തെ സിവിൽ ഡിഫെൻസ് വളണ്ടിയർമാരുടെ ഇത്തരം പ്രവർത്തനങ്ങൾ മാതൃകപരമാണ്. ജനോപകാരപ്രദമായ ഇവരുടെ പ്രവർത്തനങ്ങൾക്ക് നിയുക്ത എം എൽ എ എന്ന നിലയിൽ ഇവർക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുക്കം നഗരസഭ കൗൺസിലർമാരായ ജോഷില, അശ്വതി സനൂജ്,മേരാ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഗംഗൻ മാമ്പറ്റ തുടങ്ങിയവരും നിയുക്ത എം എൽ എ ക്കൊപ്പം ഉണ്ടായിരുന്നു.

മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ കെ പി ജയപ്രകാശ്, അസി:സ്റ്റേഷൻ ഓഫീസർ എൻ വിജയൻ. സിവിൽ ഡിഫെൻസ് ഡെപ്യൂട്ടി പോസ്റ്റ്‌ വാർഡൻ അഖിൽജോസ് ജില്ലാ വാർഡൻ സിനീഷ് തുടങ്ങിയവർ അദ്ദേഹത്തെ സ്വീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only