30 മേയ് 2021

കേരളത്തില്‍ സിമന്റിന്റെ വിലയില്‍ വര്‍ദ്ധനവ്; യോഗം വിളിച്ച്‌ മന്ത്രി പി രാജീവ്
(VISION NEWS 30 മേയ് 2021)

​   സംസ്ഥാനത്ത് സിമിന്റ് വില ഉയരുന്ന സാഹചര്യത്തിൽ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗം വിളിച്ച്‌ വ്യവസായ മന്ത്രി .പി.രാജീവ്. സിമന്റിന്റെ വില ക്രമാതീതമായി വര്‍ധിക്കുന്നത് നിര്‍മ്മാണ മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്‌ . ഈ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായാണ് മന്ത്രി യോഗം വിളിച്ചത്.ജൂണ്‍ 01 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്കാണ് യോഗം . ഇതിന്റെ തുടര്‍ച്ചയായി കമ്പിയുടെ വില വര്‍ധിക്കുന്ന സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ടവരുടെ യോഗവും മന്ത്രി വിളിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only