30 മേയ് 2021

പട്ടാപകല്‍ ഭാര്യയെ കൊലപ്പെടുത്തി; ഭര്‍ത്താവിന്റെ ക്വട്ടേഷനെന്ന് കണ്ടെത്തൽ
(VISION NEWS 30 മേയ് 2021)

​ ഭര്‍ത്താവ് ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘം ഭാര്യയെ കൊലപ്പെടുത്തി. യു.എസില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരമാണ് 28 കാരിയായ ജയഭാരതിയെ കൊലപ്പെടുത്തിയത്. തമിഴ്നാട്ടിലെ തിരുവാരൂര്‍ ജില്ലയിലെ കിദാരങ്കോണ്ടം പട്ടണത്തിലാണ് സംഭവം. ഇരുചക്രവാഹനത്തില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജയഭാരതിയെ കടവയ്യാരു പാലത്തില്‍ എതിര്‍ദിശയില്‍ നിന്ന് വന്ന ഒരു മിനി ട്രക്ക് ഇടിക്കുകയായിരുന്നു. വഴിയില്‍ വീണ യുവതിക്കുണ്ടായ അമിത രക്തസ്രാവമാണ് ഗുരുതരാവസ്ഥയിലേക്ക് മാറ്റിയത്. വഴിയാത്രക്കാര്‍ അവരെ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. 

അപകടത്തെക്കുറിച്ച്‌ ജയഭാരതിയുടെ കുടുംബത്തിന് തുടക്കം മുതല്‍ സംശയമുണ്ടായിരുന്നു. അപകടസ്ഥലത്തെത്തി കുടുംബക്കാര്‍ വിവരങ്ങള്‍ ശേഖരിച്ച്‌, തിരുവാരൂര്‍ താലൂക്ക് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന്, വിവിധ വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് ക്വട്ടേഷനാണെന്ന് വെളിപ്പെടുന്നത്.8

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only