18 മേയ് 2021

വീണാൽ പൊടി പോലും കിട്ടില്ല..! ലോകത്തിലെ ഏറ്റവും അപകടകരമായ പാതയെ കുറിച്ചറിയാം
(VISION NEWS 18 മേയ് 2021)

വെറും ഒരു മീറ്റർ മാത്രം വീതി. താഴെ ആർത്തലച്ച് ഒഴുകുന്ന നദിയും പാറക്കെട്ടുകളും..ചെങ്കുത്തയാ മലയിടുക്കുകൾക്കിടയിൽ നിർമ്മിച്ച ഈ പാത കണ്ടാൽ തന്നെ പേടിയാകും. ഇതുകൊണ്ട് തന്നെ ലോകത്തെ ഏറ്റവും ദുർഘടമായ പാതയെന്നാണ് സ്പെയിനിലെ മാഡ്രിഡിൽ സ്ഥിതി ചെയ്യുന്ന 'കാമിനിറ്റോ ഡെൽ റേ' അറിയപ്പെടുന്നത്. മലാഗ പ്രവിശ്യയിലുള്ള ചോറോ വെള്ളച്ചാട്ടത്തിലെയും ഗെയ്റ്റനെജോ വെള്ളച്ചാട്ടത്തിലെയും ജലവൈദ്യുത നിലയങ്ങളിലെ തൊഴിലാളികൾക്ക് ജോലിക്ക് പോകാനുള്ള സൗകര്യത്തിനായി നിർമ്മിച്ചതാണ് ഈ പാത. അൽഫോൻസോ പന്ത്രണ്ടാമൻ രാജാവ് ഇതിലൂടെ നടന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. അതുകൊണ്ടുതന്നെ ‘രാജാവിന്‍റെ പാത’യെന്നും ഇത് വിശേഷിപ്പിക്കപ്പെടുന്നു. 

മൂന്നു കിലോമീറ്റർ നീളമുള്ള പാത 100 മീറ്റർ ഉയരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. വെറും ഒരു മീറ്റര്‍ മാത്രമാണ് ഇതിന്‍റെ വീതി. കോൺക്രീറ്റിൽ നിർമ്മിച്ചതായിരുന്നു ആദ്യത്തെ പാത. ഉറപ്പിച്ചു നിര്‍ത്തുന്നതിനായി, ഏകദേശം 45 ഡിഗ്രിയിൽ മലഭാഗത്തോട് ചേര്‍ന്ന് ക്രമീകരിച്ച സ്റ്റീൽ റെയിലുകളും ഇതിനുണ്ടായിരുന്നു. രണ്ട് അപകടങ്ങളില്‍ 4 പേരുടെ ജീവൻ നഷ്ടപ്പെട്ടതോടെയാണ് പാത അപകടകരമാണെന്ന് കണക്കാക്കപ്പെട്ടത്. അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ. പുനര്‍ നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയ പാത വീണ്ടും 2015 മാർച്ച് അവസാനത്തോടെ സഞ്ചാരികള്‍ക്കായി തുറന്നു. ഒരു ദിവസം 600 സന്ദർശകരെ വരെ ഉൾക്കൊള്ളാന്‍ ശേഷിയുള്ളതാണ് നവീകരിച്ച പാത. ഒരു സമയം 50 പേര്‍ക്കാണ് ഇതിനു മുകളിലൂടെ നടക്കാനാവുക. ഇതിനായി ആദ്യം ബുക്ക് ചെയ്യണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only