10 മേയ് 2021

കൊടുവള്ളി നഗരസഭ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ [CFLTC] ഉൽഘാടനം ചെയ്തു.
(VISION NEWS 10 മേയ് 2021)

കൊടുവള്ളി-കൊടുവള്ളി നഗരസഭ യുടെ ആഭിമുഖ്യത്തിൽ. ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ  [CFLTC] ഉൽഘാടനംനിയുക്ത എം.എൽ.എ. എം കെ.മുനീർ ഡോക്ടർ പി.അബ്ദുള്ളക്ക് താക്കോൽ കൈമാറി ഉൽഘാടനം നിർവ്വഹിച്ചു.കൊടുവള്ളി നഗരസഭാ ചെയർമാൻ വെളളറ അബ്ദു അദ്ധ്യക്ഷത വഹിച്ചു. 100 പേർക്കുള്ള കിടക്കകളാണ് കെ.എം.ഒ.ഐ.ടി.ഐ. ഇരട്ട ബിൽഡിങ്ങിൽ സജ്ജീകരിച്ചത്.രണ്ട് ഡോക്ടർമാരും 10 അംഗ മെഡിക്കൽ സ്റ്റാഫും, ക്ലീനിംഗ് തൊഴിലാളികൾ അടക്കം എല്ലാo സെന്ററിലേക്ക് അനുവദിച്ചു. കുടുംബശ്രീയുടെ കമ്യൂണിറ്റി കിച്ചണിൽ നിന്ന് ഭക്ഷണം എത്തിച്ച് നൽകും. എല്ലാവരും രാഷ്ട്രീയവും മറ്റ് വിഭാഗീയതകളും മാറ്റി വെച്ച് ഒന്നിച്ച് നിൽകേണ്ട സമയമാണിതെന്ന് നിയുക്ത എം.എൽ.എ. എം .കെ മുനീർ പറഞ്ഞു.
മുനിസിപ്പൽ വൈസ് ചെയർ കെ.എം സുശിനി, അരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി.മൊയ്തീൻകോയ കൗൺസിലർമാരായ എൻ.കെ.അനിൽകുമാർ, കെ.ബാബു ,എ.പി.മജീദ് മാസ്റ്റർ, 
കെ.ശിവദാസൻ, ഹസീന നാസർ, റംല ഈസ്മാഈൽ, നഗരസഭാ സിക്രട്ടറി എ. പ്രവീൺ, വി.കെ.അബ്ദുഹാജി, സി.പി.റസ്സാഖ്, കെ.കെ.എ ഖാദർ തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only