10 മേയ് 2021

ഗ്രാമപഞ്ചായത്ത്‌ ഓഫീസും പരിസരവും HBO പ്രവർത്തകർ അണുവിമുക്തമാക്കി
(VISION NEWS 10 മേയ് 2021)
ഓമശ്ശേരി: ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ജീവനക്കാരിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത്ത്‌ ഓഫീസും പരിസരവും  കോൺഫറൻസ് ഹാളും ഹാർട്ട്‌ ബീറ്റ്സ് Pഓമശ്ശേരി (HBO) പ്രവർത്തകരുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. കോവിഡിനെതിരായുള്ള പോരാട്ടത്തിൽ ഗ്രാമപഞ്ചായത്ത്‌ ഭരണസമിതിക്കൊപ്പം ഓമശ്ശേരിയിലെ സാമൂഹികസാംസ്കാരിക രംഗങ്ങളിലെ സംഘടനകളെല്ലാം ഒറ്റക്കെട്ടായി കൂടെ തന്നെയുണ്ട്. 

ഹാർട്ട്‌ ബീറ്റ്സ് ഓമശ്ശേരി പ്രവർത്തകരായ പി.വി.എസ് ഷമീർ, മുഹമ്മദ്‌ ജാസിം, എടക്കോട്ട് റസാഖ് അണുനശീകരണത്തിന് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only