30 മേയ് 2021

KSRTCയിൽ നിന്ന് വിരമിച്ചവർക്ക് 500 രൂപ ഇടക്കാലാശ്വാസം, ശമ്പള പരിഷ്കരണം ജൂണിൽ
(VISION NEWS 30 മേയ് 2021)

​ കെഎസ്ആർടിസിയിൽനിന്നു വിരമിച്ചവർക്ക് 500 രൂപ ഇടക്കാലാശ്വാസം നൽകുമെന്നും പെൻഷൻ വിതരണം ഓൺലൈനാക്കുമെന്നും മന്ത്രി ആന്റണി രാജു. പെൻഷൻ വിതരണം അടുത്തുള്ള ബാങ്കുകളിലേക്കു മാറ്റാനുള്ള സംവിധാനവും ഉടൻ ഒരുക്കും. മോട്ടർ വാഹന വകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഓൺലൈൻ സംവിധാനം വ്യാപകമാക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ജൂൺ 30 മുതൽ ശമ്പള പരിഷ്കരണം നടപ്പിലാക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only