01 ജൂൺ 2021

ഹിപ്പോപൊട്ടാമസിന്റെ ചേസിംഗ്; വീഡിയോ കണ്ടത് 10 ലക്ഷം പേര്‍! വീഡിയോ കാണാം.
(VISION NEWS 01 ജൂൺ 2021)
 
ഹിപ്പോപൊട്ടാമസിന്റെ 'ചേസിംഗ്' പലരും കണ്ടിരിക്കാൻ ഇടയില്ല. അതൊരു രസകരമായ കാഴ്ചയാണ്. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആഫ്രിക്കയിലാണ് സംഭവം നടക്കുന്നത്. കെനിയയിലെ വിക്ടോറിയ കായലില്‍ സ്പീഡ് ബോട്ടിനെ പിന്തുടർന്ന ഹിപ്പോയുടെ വീഡിയോ ലോകമെങ്ങും ആളുകളെ ആകർഷിക്കുകയാണ്.

വിക്ടോറിയ കായലില്‍ നാല് സുഹൃത്തുക്കള്‍ സ്പീഡ് ബോട്ടില്‍ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്നാണ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഹിപ്പോപൊട്ടാമസുകളെ ഇവര്‍ കണ്ടത്. കൂട്ടത്തിലെ കൂറ്റന്‍ ഹിപ്പോ ആണ് ബോട്ടിന് പുറകെ വച്ച് പിടിച്ചത്. ബോട്ടിന്‍റെ വേഗം കൂട്ടിയതുകൊണ്ട് അപകടം ഒന്നും സംഭവിച്ചില്ല.

സ്പീഡ് ബോട്ടിലിരുന്നുകൊണ്ട് നാലുപോരില്‍ ഒരാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ അതിവേഗം വൈറലാവുകയും ചെയ്തു. വീഡിയോ ഇതുവരെ പത്ത് ലക്ഷം പേരാണ് കണ്ടത്.

വീഡിയോ കാണാം... https://youtu.be/QKeKMoS76g8

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only