04 ജൂൺ 2021

സൗജന്യ വാക്‌സിനേഷന് 1000 കോടി; കേരളത്തില്‍ വാക്സിന്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കും
(VISION NEWS 04 ജൂൺ 2021)

തിരുവനന്തപുരം: കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന് ബജറ്റില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുന്നതിനായി ബജറ്റില്‍ 1000 കോടി വകയിരുത്തി.

കേരളത്തില്‍ വാക്സിന്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കും. വാക്സിന്‍ ഉത്പാദനത്തിനുംഗവേഷണത്തിനുമുള്ള പദ്ധതി നടപ്പാക്കും. ഇതിനായി 10 കോടി നീക്കിവച്ചിട്ടുണ്ട്.

150 മെട്രിക് ടണ്‍ ശേഷിയുള്ള പുതിയ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുമെന്നും മെഡിക്കല്‍ കോളജുകളില്‍ പകര്‍ച്ചവ്യാധി നേരിടാന്‍ പ്രത്യേക ബ്ലോക്ക് തുടങ്ങുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. 

പകര്‍ച്ച വ്യാധികള്‍ നേരിടാന്‍ ആറിന കര്‍മ്മപരിപാടി

എല്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only