24 ജൂൺ 2021

സംസ്ഥാനത്ത് ഇന്ധന വില 100 കടന്നു
(VISION NEWS 24 ജൂൺ 2021)

​ അങ്ങനെെ സെഞ്ചുറി അടിച്ചു.
സംസ്ഥാനത്ത് ഇന്ധന വില 100 കടന്നു . പാറശാലയിൽ ഇന്ന് പെട്രോളിന്റെ വില 100 രൂപ 4 പൈസ ആയി. പെട്രോളിന് 26 പൈസയും ഡീസലിന് 8 പൈസയുമാണ് ഇന്ന് കൂട്ടിയത്.90 രൂപയിൽ നിന്ന് 100 രൂപയിലെത്തിച്ചത് 132 ദിവസം കൊണ്ടാണ്.തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 99.80 രൂപയും ഡീസലിന് 95 .62 രൂപയുമാണ് വില.കൊച്ചിയിൽ ഇന്ന് പെട്രോളിന് 97.86 രൂപയും ഡീസലിന് 94.79 രൂപയുമാണ് വില.22 ദിവസത്തിനിടെ പന്ത്രണ്ടാം തവണയാണ് കൂട്ടുന്നത്. പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം കണക്കിലെടുക്കാതെ ആണ് കമ്പനികൾ വില വീണ്ടും ഉയർത്തുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only