02 ജൂൺ 2021

ബംഗളൂരു കൂട്ട ബലാത്സംഗ കേസ്; പ്രതിയെ വെടിവച്ച് പിടികൂടി, പിടിയിലായവരുടെ എണ്ണം 10 ആയി
(VISION NEWS 02 ജൂൺ 2021)

​ ബംഗളൂരുവിൽ യുവതി കൂട്ട ബലാത്സംഗത്തിനിരയായ കേസിലെ പ്രതിയെ വെടിവച്ച് പിടികൂടി. പ്രതിയെ അറസ്റ്റ് ചെയ്യാൻ പോയ പൊലീസിനെ അക്രമിച്ചപ്പോഴാണ് കാലിന് വെടിവച്ചു പിടികൂടിയത്. നേരത്തെ പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴും വെടിവയ്പ്പ് നടന്നിരുന്നു. ഇതോടെ, കേസിൽ അറസ്റ്റിലാവരുടെ എണ്ണം 10 ആയി.

പ്രതികളുടെ നേതൃത്വത്തിൽ കേരളം, കർണാടകം. തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ലൈംഗിക വ്യാപാരകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. എഫ്‌ഐആറിൽ രണ്ടാം പ്രതിയായ മുഹമ്മദ് ബാബു അൻവർ ഷേക്കാണ് റാക്കറ്റിന്റെ തലവൻ എന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ കേരളത്തിലെ ബന്ധങ്ങളും അന്വേഷണത്തിന്റെ ഭാഗമാണ്. 

പീഡനത്തിനിരയായ യുവതിയും നേരത്തെ ഈ റാക്കറ്റിന്റെ ഭാഗമായിരുന്നു. പിന്നീട് കോഴിക്കോട് മസാജ് പാർലർ തുടങ്ങി. ധാക്ക മോഗ് ബസാർ സ്വദേശിനിയായ ഇവർ രണ്ട് വർഷം മുമ്പ് നാടുവിട്ടു പോയതാണെന്ന് ബംഗ്ലാദേശ് പൊലീസ് അറിയിച്ചു. റാക്കറ്റുമായി യുവതി നടത്തിയ സാമ്പത്തിക ഇടപാടുകളിലെ തർക്കമാണ് ക്രൂര പീഡനത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only