09 ജൂൺ 2021

യുവതിയ്ക്ക് ഒറ്റപ്രസവത്തില്‍ 10 കുട്ടികള്‍;ലോകറെക്കോഡെന്ന് റിപ്പോര്‍ട്ട്‌
(VISION NEWS 09 ജൂൺ 2021)

 
യുവതി ഒറ്റ പ്രസവത്തിലൂടെ 10 കുട്ടികള്‍ക്കാണ് ജന്മം നല്‍കിയിരിക്കുന്നത്.ലോകത്തിലെ ഏറ്റവും വലിയ പ്രസവമായിരിക്കും ഇതെന്നാണ് ഡെയിലി മെയിൽ റിപ്പോർട്ട്. 37–കാരിയായ ഗോസിയമെ തമാര സിതോളാണ് അപൂർവ നേട്ടത്തിന് ഉടമയായിരിക്കുന്നത്. 

37–കാരിയായ ഗോസിയമെ 7 ആൺകുട്ടികൾക്കും മൂന്ന് പെൺകുട്ടികൾക്കുമാണ് ജന്മം നൽകിയിരിക്കുന്നത. നേരത്തെ തന്നെ ഇരട്ടക്കുട്ടികളുടെ അമ്മയുമാണ് ഇവർ.സിസേറിയനിലൂടെയാണ് 10 കുട്ടികളെയും പുറത്തെടുത്തത്. അമ്മയും കുഞ്ഞുങ്ങളും സുഖമായി ഇരിക്കുന്നു വളരെയധികം വികാരാധീനനും സന്തോഷവാനുമാണ് താനിപ്പോഴെന്നാണ് കുട്ടികളുടെ പിതാവ് ടെബോഗോ സോറ്റെറ്റ്സി പറയുന്നത്.‘ഡെക്യുപ്ലെറ്റ്സ്’ എന്നാണ് ഒറ്റപ്രസവത്തിലുണ്ടാകുന്ന 10 കുട്ടികളെ പറയുന്നത്. സ്വാഭാവികമായ ഗർഭധാരണമാണ് ഇതെന്നാണ് ദമ്പതികൾ അവകാശപ്പെടുന്നത്.എന്നാൽ ആശുപത്രി അധികൃതരുടെ പ്രതികരണം ഒന്നും ലഭിക്കാത്തത് കൊണ്ട് അത് ഉറപ്പിക്കാനാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.കഴിഞ്ഞ മാസമാണ് മാലി യുവതി ഹാലിമ സിസ്സെ 9 കുട്ടികളെ പ്രസവിച്ച് റെക്കോർഡ് നേടിയത്. ഇപ്പോൾ ഹാലിമയുടെ റെക്കോർഡാണ് ഗോസിയമെ ഭേദിച്ചിരിക്കുന്നത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only