10 ജൂൺ 2021

മൊബൈൽ റിപ്പയർ കടകൾക്ക് നാളെ തുറക്കാം; 12നും 13നും ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം
(VISION NEWS 10 ജൂൺ 2021)

ശനി, ഞായർ (12, 13) തീയതികളിൽ കടുത്ത ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ ഹോട്ടലുകളിൽ നിന്ന് ഹോം ഡെലിവറി മാത്രം. ഇക്കാര്യം വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. 12നും 13നും ടേക്ക് എവേ, പാഴ്സൽ സൗകര്യങ്ങൾ ഹോട്ടലുകളിൽ അനുവദനീയമല്ല.

ശക്തമായ സാമൂഹിക അകലം പാലിച്ച് നിർമാണ പ്രവർത്തനങ്ങൾ ഈ ദിവസങ്ങളിൽ നടത്താവുന്നതാണ്. എന്നാൽ ഇത്തരം പ്രവർത്തനങ്ങൾ മുൻകൂട്ടി അടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ജൂൺ 11ന് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയ കടകളിൽ മൊബൈൽ ഫോൺ റിപ്പയർ ചെയ്യുന്ന കടകൾ ഉൾപ്പെടുമെന്നും സർക്കാർ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only