23 ജൂൺ 2021

​ 12 വർഷത്തിനിടെ കേരളത്തിൽ 212 സ്ത്രീധന മരണങ്ങൾ : കണക്കിൽ പെടാത്തവ വേറെയും
(VISION NEWS 23 ജൂൺ 2021)


കേരളത്തിൽ 212 സ്ത്രീധന മരണങ്ങൾ
കേരളത്തിലെ എല്ലാ സമുദായങ്ങള്‍ക്കിടയിലും സ്ത്രീധനം നല്‍കുന്നത് സാധാരണമാണെങ്കിലും സമ്മാനമെന്ന പേരില്‍ കൊടുക്കുന്നതുകൊണ്ടാണ് നടപടിയെടുക്കാന്‍ സാധിക്കുന്നില്ലെന്ന് വിലയിരുത്തൽ. സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ടുള്ളതിനാല്‍ പരാതി നല്‍കാന്‍ തയാറായി മുന്നോട്ടുവരുന്നവരും കുറവാണ്.

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ ഇല്ലെന്നുതന്നെ പറ‍യണമെന്ന് വിമന്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്മെന്‍റ് ഡയറക്ടര്‍ ടി.വി അനുപമ പറഞ്ഞു. എപ്പോഴെങ്കിലും പരാതി ലഭിച്ചാല്‍ തന്നെ ഭര്‍ത്താവിന്‍റെയും ഭാര്യയുടേയും വീട്ടുകാര്‍ അത് ഒത്തുതീര്‍പ്പിലെത്തിച്ചിട്ടുണ്ടാകുമെന്നും അവര്‍ പറഞ്ഞു.

ഡൊമസ്റ്റിക് വയലന്‍സ് കേസുകളില്‍ റിപ്പോര്‍ട്ട് തയാറാക്കുമ്പോള്‍ സ്ത്രീധനത്തെക്കുറിച്ച്‌ ചോദിക്കുന്ന കോളമുണ്ട്. പരാതിക്കാരി തങ്ങളുടെ മാതാപിതാക്കള്‍ സ്ത്രീധനം നല്‍കിയിട്ടില്ലെന്നും പണമോ സ്വര്‍ണമോ സമ്മാനമായി നല്‍കിയതാണ് എന്നുമാകും പറയുക. അതിനാല്‍ വിമന്‍ പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്ക് ആ കോളം പൂരിപ്പിക്കാന്‍ കഴിയാറില്ല. അതിനാല്‍ സ്ത്രീധന നിരോധന നിയമത്തിന്‍റെ പരിധിയില്‍ നിന്നും ഭൂരിഭാഗം പേരും രക്ഷപ്പെടും.

വലിയ തുക സ്ത്രീധനം നല്‍കുന്ന പതിവ് മാര്‍ക്കറ്റിന്‍റെ താല്‍പര്യത്തിന് വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടത്. വലിയ സ്ത്രീധനം നല്‍കുന്നത് സാമൂഹിക അന്തസിന്‍റെ ഭാഗമായി കണക്കാക്കുന്നു.

സ്ത്രീകളുടേയും കുട്ടികളുടേയും വകുപ്പിന്‍റെ പക്കല്‍ സ്ത്രീധന മരണങ്ങളെക്കുറിച്ചുള്ള കണക്കുകളൊന്നുമില്ല. 212 സ്ത്രീധന മരണങ്ങളാണ് 12 വര്‍ഷത്തിനിടയില്‍ ഉണ്ടായിട്ടുള്ളതെന്ന് പൊലീസ് ക്രൈം റെക്കോഡ്സ് രേഖകള്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only