08 ജൂൺ 2021

120 ഓളം പൂചെടി ചട്ടികൾ സ്ഥാപിച്ച് ചക്കാലക്കൽ അങ്ങാടി സൗന്ദര്യവൽക്കരണം നടത്തി
(VISION NEWS 08 ജൂൺ 2021)


കൊടുവള്ളി -പടനിലം -നരിക്കുനി റോഡിൽ ചക്കാലക്കൽ അങ്ങാടി സൗന്ദര്യവൽകരണത്തിന്റെ ഭാഗമായി നാട്ടുകാരുടെ സഹകരണത്തോടെ പാതയോരത്തിനിരുവശത്തും പൂച്ചട്ടികൾ വെച്ച് പിടിപ്പിച്ചു.പ്രദേശത്തെ വീട്ടമ്മമാരും മറ്റുമായി സംഭാവന നൽകിയ 120 ഓളം പൂച്ചട്ടികളാണ് അങ്ങാടിയിൽ സ്ഥാപിച്ചത്. ചെടികളുടെ പരിപാലനവും നാട്ടുകാർ സ്വയം ഏറ്റെടുത്ത് നടത്തുകയാണ്.ലോക പരിസ്തിഥി ദിനത്തിൽ സൗന്ദര്യവൽക്കരിച്ച അങ്ങാടി മടവൂർ ഗ്രാമപഞ്ചായത്ത്‌പ്രസിഡന്റ് അടുക്കത്ത് രാഘവൻ നാടിന് സമർപ്പിച്ചു.  കൊടുവള്ളി ബ്ലോക് വൈസ് പ്രസിഡന്റ്  സലീന സിദ്ധീഖലി, വാർഡ് മെമ്പർമാരായ  സോഷ്മ സുർജിത്ത്, ഈ എം വാസുദേവൻ, പുറ്റാൾ മുഹമ്മദ്, ഷക്കീല കോട്ടക്കൽ, പി കെ സുലൈമാൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only