07 ജൂൺ 2021

കേരളത്തില്‍ ഇന്നലെ മാത്രം 13 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു.
(VISION NEWS 07 ജൂൺ 2021)
 
കേരളത്തില്‍ ഇന്നലെ മാത്രം 13 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. ഇതുവരെ 64 പേര്‍ക്കാണ് മ്യൂക്കോര്‍മൈക്കോസിസ് അഥവാ ബ്ലാക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. പതിനഞ്ചു മരണം ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. നാല്‍പ്പത്തിയഞ്ചോളം പേരാണ് നിലവില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ചു ചികിത്സയിലുള്ളത്.

കൊവിഡ് ബാധിക്കാത്തവരിലും ഇപ്പോള്‍ ബ്ലാക്ക് ഫംഗസ് കാണപ്പെടുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായിരുന്നിട്ടും ആന്റി ഫംഗല്‍ മരുന്നായ ലിപോസോമല്‍ ആംഫോടെറിസിന്‍ ബി യ്ക്ക് വന്‍ തുകയാണ് ആശുപത്രികള്‍ ഈടാക്കുന്നതെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ബ്ലാക്ക് ഫംഗസ് ബാധിതരെ ചികിത്സിക്കാന്‍ ഒരു ദിവസത്തേക്ക് സ്വകാര്യ ആശുപത്രികള്‍ മരുന്നിനു മാത്രം ഈടാക്കുന്നത് എഴുപതിനായിരം രൂപ വരെയാണെന്നാണ് റിപ്പോര്‍ട്ട്‌.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only