05 ജൂൺ 2021

തമിഴ്നാട്ടിൽ ലോക്ക്ഡൗൺ ജൂൺ 14 വരെ നീട്ടി
(VISION NEWS 05 ജൂൺ 2021)

തമിഴ്നാട്ടിൽ ലോക്ക്ഡൗൺ ജൂൺ 14 വരെ നീട്ടി. രോ​ഗവ്യാപനം കുറഞ്ഞ ചെന്നൈയിൽ ഉൾപ്പെടെ കൂടുതൽ ഇളവുകൾ നൽകിയാണ് ലോക്ക് ഡൗൺ നീട്ടിയത്. അതേസമയം രോ​ഗവ്യാപനം കൂടിയ സ്ഥലങ്ങളിൽ കർശന നിയന്ത്രണം തുടരും.കോയമ്പത്തൂർ,മധുര, തിരുപ്പൂർ ഉൾപ്പടെ 11 ജില്ലകളിൽ കർശന നിയന്ത്രണം തുടരും. 

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എം.കെ സ്​റ്റാലിനും ഉദ്യോഗസ്ഥരും തമ്മിൽ നടന്ന ഉന്നതതല യോഗത്തിൽ​ ലോക്ക്​ഡൗൺ നീട്ടുന്നതിനെ കുറി​ച്ച്​ ചർച്ച നടത്തിയിരുന്നു.കൊവിഡ്​ ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്ന ജില്ലകളിൽ ലോക്ക്​ഡൗണിന്​ ഇളവുകൾ നൽകുന്നതിനെ കുറിച്ച്​ ഒരു വിഭാഗം ഉദ്യോഗസ്ഥർ യോഗത്തിൽ ഉന്നയിച്ചിരുന്നു. എന്നാൽ ഒരാഴ്​ച കൂടി​ ലോക്ക്​ഡൗൺ നീട്ടണമെന്നായിരുന്നു​​​ ആരോഗ്യരംഗത്തെ വിദഗ്​ധരുടെ അഭിപ്രായം. ഇതേ തുടർന്നാണ് ലോക്ക് ഡൗൺ നീട്ടാൻ തീരുമാനിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only