07 ജൂൺ 2021

താമരശ്ശേരിയിൽ വീണ്ടും ലഹരി വേട്ട; 1410 പേക്കറ്റ് പുകയില ഉൽപ്പന്നങ്ങളുമായി കുടുക്കിൽ ഉമ്മരം സ്വദേശി പിടിയിൽ.s
(VISION NEWS 07 ജൂൺ 2021)


താമരശ്ശേരി: താമരശ്ശേരിയിൽ നിരോധിത പുകയില ഉൽപ്പന്നമായ 1045 പേക്കറ്റ് ഹാൻസ്, 365 പേക്കറ്റ് കൂൾ എന്നിവയുമായി മൊത്ത വിതരണക്കാരനായ താമരശ്ശേരി കുടുക്കിൽ ഉമ്മരം കയ്യേലിക്കുന്ന് സ്വദേശി കെ.കെ.നാസറിനെ പോലീസ് പിടികൂടി. താമരശ്ശേരി കുടുക്കിൽ ഉമ്മരം അങ്ങാടിയിൽ വെച്ച് വിൽപ്പനക്കിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്.ഇയാളുടെ കൈയിൽ നിന്നും, പുറമെ വിവിധ സ്ഥലങ്ങളിൽ ഒളിപ്പിച്ചു വെച്ച നിലയിലുമായിരുന്നു ലഹരി വസ്തുക്കൾ.
പോലീസ് കേസ് റജിസ്റ്റർ ചെയ്തു.

താമരശ്ശേരി പ്രിൻസിപ്പൾ എസ്.ഐ ശ്രീജേഷ്, സി പി ഒ മാരായ ബീവീഷ്, ജിലു സെബാസ്റ്റ്യൻ, അബ്ദുൽ റഹൂഫ്, അനന്ദു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.ടി.ന്യൂസ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only