26 ജൂൺ 2021

ഒരേസമയം 14 ജില്ലകളിലും ലഹരി വിരുദ്ധ സന്ദേശം പകർന്നു നന്മ മരം പരിപാടി
(VISION NEWS 26 ജൂൺ 2021)


ആലപ്പുഴ: 'ലഹരിയുടെ ചങ്ങല പൊട്ടിക്കാം' എന്ന സന്ദേശവുമായി നന്മ മരം ഫൌണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്തു. കേവലം ഒരു ദിനം കൊണ്ട് ഒതുങ്ങേണ്ടതല്ല, ദിനം പ്രതി ഈ സന്ദേശം പ്രചരിപ്പിക്കപ്പെടേണ്ടതു ണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. വീട്ടമ്മമാരിലും, കുട്ടികളിലുമുള്ള ലഹരി ഉപയോഗം വർദ്ധിക്കുന്നതായി വിലയിരുത്തൽ ഉണ്ടായി. ഓരോ കുടുംബവും ലഹരി മുക്തമായെങ്കിൽ മാത്രമേ സമൂഹവും ലഹരി മുക്തമാകൂ. നന്മ മരം ഫൌണ്ടേഷൻ സ്ഥാപകൻ വനമിത്ര ഡോ സൈജു ഖാലിദ് അധ്യക്ഷനായിരുന്നു. ഇടുക്കി ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് ഉൽഘാടനം ചെയ്തു.
ആനന്ദകുട്ടൻ തിരുവനന്തപുരം,അസ്‌നമോൾ കൊല്ലം,
ജയറാണി സെബാസ്റ്റ്യൻ  പത്തനംതിട്ട,
അഡ്വ. കെ.സുരേഷ് കുമാർ ആലപ്പുഴ,
അഡ്വ. ഒ.ഹരിസ്  ആലപ്പുഴ,
റെജി ജോമി കോട്ടയം,
രഞ്ജിത് കുമാർ ജി എറണാകുളം,
വനജ  തൃശൂർ,
ജബ്ബാർ കിഴിക്കര മലപ്പുറം,
അബ്ദുള്ള  പാലക്കാട്‌,
സുൽഫിക്കർ അമ്പലക്കണ്ടി  കോഴിക്കോട്,
ഫാ.ബിജു അഗസ്റ്റിൻ വയനാട്,
ബവിജേഷ്  കണ്ണൂർ,
സിന്ധു ആർ കാസറഗോഡ്,മായബായി, ഡോ മുംതാസ് യഹിയ തുടങ്ങിയവർ സംസാരിച്ചു. നന്മ മരം ഗ്രൂപ്പ്‌ അംഗം സമീർ സിദ്ധീഖി നിർമ്മിച്ച ലഹരി വിരുദ്ധ ചിത്രം പ്രദർശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only