20 ജൂൺ 2021

വാറ്റു കേന്ദ്രം പോലീസ് തകർത്തു, 150 ലിറ്റർ വാഷ് നശിപ്പിച്ചു, വാറ്റുപകരണങ്ങൾ പിടികൂടി.
(VISION NEWS 20 ജൂൺ 2021)


താമരശ്ശേരി: പുതുപ്പാടി പഞ്ചായത്തിലെ മയിലള്ളാംപാറക്ക് സമീപം വരാൽ മൂല ഹരിതഗിരിയിൽ താമരശ്ശേരി പോലീസ് നടത്തിയ തിരച്ചിലിൽ വാറ്റു കേന്ദ്രം കണ്ടെത്തി തകർത്തു. ബാരലിൽ സൂക്ഷിച്ച 150 ലിറ്റർ വാഷ് നശിപ്പിച്ചു, വാറ്റുപകരണങ്ങൾ പിടിച്ചെടുത്തു. വാറ്റ് കേന്ദ്രമായി പ്രവർത്തിച്ച പന്തലും തകർത്തു. കാട്ടു പ്രദേശത്ത് ആളൊയിഞ്ഞ ഭാഗത്താണ് വാറ്റു കേന്ദ്രം പ്രവർത്തിച്ചത്.ഈ പ്രദേശത്തെ കാട് കേന്ദ്രീകരിച്ച് വൻതോതിൽ വ്യാജചാരായ വാറ്റും, വിൽപ്പനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്.വാറ്റുകാരുടെ ശല്യം

താമരശ്ശേരി എസ് ഐ ശ്രീജേഷ്, സി പി ഒമാരായ രതീഷ്, പ്രസാദ്, ലിയോ ജോർജ്ജ്, നവഗീത് എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.

അടുത്ത ദിവസങ്ങളിലായി താമരശ്ശേരി പോലീസിൻ്റെ നേതൃത്വത്തിൽ വൻ തോതിൽ നിരോധിത പുകയില,ലഹരി, ഉൽപ്പന്നങ്ങളും, മദ്യവും പിടികൂടി വരുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only