18 ജൂൺ 2021

മദ്യവിലയിൽ വർധന; ബാറുകളിൽ ലഭിക്കുന്ന മദ്യത്തിന്റെ വില 15 ശതമാനം വർധിപ്പിച്ചു
(VISION NEWS 18 ജൂൺ 2021)

സംസ്ഥാനത്ത് ബാറുകളിലെ മദ്യത്തിന്റെ വില പതിനഞ്ച് ശതമാനം വർധിപ്പിച്ചു. അതേ സമയം ബെവ്കോ ഔട്ട്ലെറ്റുകളിൽ പഴയവില തുടരും. ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും ബാറുകളിലും ഇനി മുതല്‍ രണ്ട് നിരക്കിലായിരിക്കും മദ്യവില്‍പ്പന. ലോക്ക് ഡൗണിൽ അടഞ്ഞു കിടന്നതിന്റെ നഷ്ടം നികത്താനാണ് ബാറുകൾക്ക് നൽകുന്ന മദ്യത്തിന്റെ വില പതിനഞ്ച് ശതമാനം വരെ വർധിപ്പിച്ചത്. ഏതാണ്ട് 400 കോടിയുടെ നഷ്ടം ബെവ്‌കോയ്ക്ക് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാത്തരം മദ്യത്തിനും വില വര്‍ധിപ്പിച്ചിട്ടുണ്ട്. ബാറുകള്‍ക്കുള്ള മാര്‍ജിന്‍ 25 ശതമാനമായും വര്‍ധിപ്പിച്ചു. കണ്‍സ്യൂമര്‍ഫെഡിന്റെ മാര്‍ജിന്‍ 20 ശതമാനമായിരിക്കുമെന്ന് നികുതി വകുപ്പ് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only