20 ജൂൺ 2021

സംസ്ഥാനത്ത് നാളെ ചക്ര സ്തംഭന സമരം; 15 മിനിറ്റു നേരം വാഹനങ്ങൾ ഓടില്ല
(VISION NEWS 20 ജൂൺ 2021)
ഇന്ധനവില വർധനവിനെതിരെ പ്രതിഷേധ സമരവുമായി തൊഴിലാളി സംഘടനകളുടെ സംയുക്ത മുന്നണി. ജൂൺ 21ന് 15 മിനിറ്റു നേരം ചക്ര സ്തംഭന സമരം നടത്താനാണ് തീരുമാനം. തിങ്കളാഴ്ച രാവിലെ 11 മണി മുതൽ 11. 15 വരെ സംസ്ഥാനത്തിന്റെ നിരത്തുകൾ സ്തംഭിപ്പിക്കും. യാത്ര ചെയ്യുന്ന വാഹനങ്ങൾ 11 മണിക്കു എവിടെയാണോ നിൽക്കുന്നത് അവിടെ നിർത്തിയിടണം. 

സിഐടിയു, ഐഎൻടിയുസി, എഐറ്റിയുസി ഉൾപ്പടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കേന്ദ്രത്തിന് എതിരായാണ് പ്രതിഷേധം. കേന്ദ്രം നികുതി വെട്ടിച്ചുരുക്കണമെന്നാണ് ആവശ്യം. അതേസമയം സംസ്ഥാനങ്ങൾ ഈടാക്കുന്ന നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെടില്ലെന്ന് സിഐടിയു സംസ്ഥാന അധ്യക്ഷൻ ആനത്തലവട്ടം ആന്ദൻ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only