11 ജൂൺ 2021

ലോകത്ത് കൊവി‌ഡ് ബാധിതര്‍ 17.56 കോടി പിന്നിട്ടു; ആകെ മരണം 37.88 ലക്ഷം
(VISION NEWS 11 ജൂൺ 2021)





ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തോളം പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനേഴ് കോടി അമ്പത്തിയാറ് ലക്ഷം പിന്നിട്ടു. മരണസംഖ്യ 37.88 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷം കടന്നു.

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 91,226 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് 2.92 കോടിയിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 3.63 ലക്ഷമായി. നിലവില്‍ രോഗികളുടെ എണ്ണത്തില്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യു എസില്‍ മൂന്ന് കോടി നാല്‍പ്പത്തിരണ്ട് ലക്ഷം രോഗബാധിതരുണ്ട്. ഇവിടെ മരണസംഖ്യ അറുപത്തിയൊന്ന് ലക്ഷം കടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only