20 ജൂൺ 2021

ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 17.80 കോടി കടന്നു
(VISION NEWS 20 ജൂൺ 2021)




 
ആഗോളതലത്തിലെ കൊവിഡ് ബാധിതരുടെ കണക്കുകള്‍ ഉയര്‍ന്നുതന്നെ. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നര ലക്ഷത്തിനടുത്ത് പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 38.74 ലക്ഷം പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു. നിലവില്‍ ഒരുകോടി പതിനഞ്ച് ലക്ഷം പേരാണ് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. വേള്‍ഡോമീറ്ററിൻ്റെ കണക്കുപ്രകാരം ബ്രസീലാണ് കണക്കുകളില്‍ മുന്നില്‍, ബ്രസീലില്‍ മരണസംഖ്യ അഞ്ച് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രണ്ടായിരത്തിലധികം കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

രോഗികളുടെ എണ്ണത്തില്‍ അമേരിക്കയും ഇന്ത്യയും മാത്രമാണ് ബ്രസീലിന് മുന്നിലുള്ളത്. രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള യുഎസില്‍ മൂന്ന് കോടി നാല്‍പത്തിനാല് ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 6.17 ലക്ഷം പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം മൂന്ന് കോടിയോട് അടുത്തു. നിലവില്‍ ഏഴര ലക്ഷത്തിലധികം പേര്‍ കൊവിഡ ചികിത്സയില്‍ കഴിയുന്നു. രണ്ട് കോടി എണ്‍പത്തിനാല് ലക്ഷം പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 3.85 ലക്ഷം കടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only