20 ജൂൺ 2021

ഭീഷണിപ്പെടുത്തി 17കാരിയെ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റില്‍
(VISION NEWS 20 ജൂൺ 2021)

അഹമ്മദാബാദില്‍ ഭീഷണിപ്പെടുത്തി 17 കാരിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയ ബന്ധുവായ 25കാരനെ അറസ്റ്റ് ചെയ്തു. ബന്ധുവിന്റെ കൂട്ടുകാരനുമായുള്ള പ്രണയം വീട്ടില്‍ പറയുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. ശരീരത്തിലുണ്ടായ മാറ്റങ്ങള്‍ ശ്രദ്ധിച്ച അമ്മ കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ 17കാരി സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. രാജ്ക്കോട്ടിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം 25കാരന്റെ കല്യാണത്തിനിടെയാണ് ബന്ധുവിന്റെ കൂട്ടുകാരനെ പെണ്‍കുട്ടി പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള അടുപ്പം പ്രണയമായി വളര്‍ന്നു. ഇതറിഞ്ഞ ബന്ധു ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പന്ത്രണ്ടാം ക്ലാസുകാരിയെ നിരന്തരം ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only