26 ജൂൺ 2021

18.11 കോടി കൊവിഡ് ബാധിതര്‍; ലോകത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കേസുകള്‍
(VISION NEWS 26 ജൂൺ 2021)





ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി പതിനൊന്ന് ലക്ഷം പിന്നിട്ടു.കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 39.24 ലക്ഷം പേര്‍ മരിച്ചു. നിലവില്‍ ഒരു കോടി പതിനാല് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

ഇന്ത്യയില്‍ 3.01 കോടി പേര്‍ക്ക് കൊവിഡ് ബാധിച്ചു . കഴിഞ്ഞദിവസം 51,667 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 3.93 ലക്ഷമായി ഉയര്‍ന്നു. 2.91 കോടി പേര്‍ രോഗമുക്തി നേടി.നിലവില്‍ 6.12 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only