20 ജൂൺ 2021

ഓപ്പറേഷൻ പി ഹണ്ട്; പാലക്കാട്ട് 19 വയസ്സുകാരൻ അറസ്റ്റിൽ, 20-ല്‍ അധികം ലാപ്‍ടോപ്പുകളും മൊബൈല്‍ ഫോണുകളും കണ്ടെടുത്തു
(VISION NEWS 20 ജൂൺ 2021)

കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ പിടിക്കാനാണ് കേരളാ പൊലീസ് ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി പാലക്കാട്ട് 19 വയസ്സുകാരന്‍ അറസ്റ്റിലായി. ഇയാളുടെ കൈവശം ഉണ്ടായിരുന്ന 20 ല്‍ അധികം ലാപ്‍ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. കേരളാ പൊലീസ് സൈബര്‍ഡോം സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ എഡിജിപി മനോജ് എബ്രഹാമിന്‍റെ നിര്‍ദേശാനുസരണം കോഴിക്കോട് സൈബര്‍ ഡോം നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലാകുന്നത്.

പതിനേഴാം തിയതിയായിരുന്നു പൊലീസ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയിരുന്നു. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന വാട്ട്സാപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സാമൂഹിക മാധ്യമങ്ങളായ വാട്ട്സാപ്പ്, ടെലഗ്രാം, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവ വഴി കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ കാണുന്നതും പ്രചരിപ്പിക്കുന്നതും വ്യാപകമാകുന്നതായാണ് പരിശോധനയിൽ നിന്നും വ്യക്തമായത്.

ഓപ്പറേഷന്‍ പി ഹണ്ട് വഴി നിരവധി പേര്‍ അറസ്റ്റിലാവുകയും മൊബൈലുകളും ലാപ്പ് ടോപ്പുകളും വ്യാപകമായി പിടിച്ചെടുക്കുകയും ചെയ്തിട്ടും കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതില്‍ കുറവ് വരുന്നില്ലെന്നാണ് പൊലീസിന്‍റെ കണക്ക് കൂട്ടല്‍. 16 വയസ്സിനും 21 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ് കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ കാണുന്നതിനും പ്രചരിപ്പിക്കുന്നതിന് മുന്‍കൈ എടുക്കുന്നത് എന്നതാണ് സൈബര്‍ ഡോം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only