07 ജൂൺ 2021

ഐപിഎൽ; മത്സരങ്ങൾ സെപ്റ്റംബർ 19ന് പുനരാരംഭിക്കും,മത്സരക്രമം പ്രഖ്യാപിച്ചു
(VISION NEWS 07 ജൂൺ 2021)

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ സെപ്റ്റംബർ 19 മുതൽ യു.എ.ഇയിൽ ആരംഭിക്കും. ഒക്ടോബർ 15-ന് ഫൈനൽ പോരാട്ടം നടക്കും. മത്സരക്രമം പ്രഖ്യാപിച്ചു. ഇക്കാര്യം സംബന്ധിച്ച് ബിസിസിഐയും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡും തമ്മിൽ നടന്ന ചർച്ചയിൽ തീയതി സംബന്ധിച്ച് ധാരണയിലെത്തിയതായാണ് റിപ്പോർട്ട്. ശേഷിക്കുന്ന മത്സരങ്ങൾ ദുബായ്, അബുദാബി, ഷാർജ എന്നീ വേദികളിലായാണ് നടക്കുക.


അതേസമയം ഐപിഎൽ രണ്ടാം ഘട്ടത്തിൽ വിദേശ താരങ്ങൾ കളിക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മിക്ക ക്രിക്കറ്റ് ബോർഡുകളും താരങ്ങളെ വിട്ടുനൽകുന്നതിൽ വിസമ്മതം അറിയിച്ചിരുന്നു. എന്നാൽ ബിസിസിഐ പ്രതീക്ഷ കൈവിട്ടിട്ടില്ല. ഇത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. അവരിൽ മിക്ക താരങ്ങളേയും കളിപ്പിക്കാൻ സാധിക്കുമെന്ന് തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് ബിസിസിഐ വൃത്തങ്ങൾ പറയുന്നു. വിദേശ താരങ്ങളെ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐ കൃത്യമായ തീരുമാനമെടുക്കുമെന്നാണ് ഫ്രാഞ്ചൈസികളും പ്രതീക്ഷിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only