07 ജൂൺ 2021

കരുണ ഹെൽ പിങ്ങ് ഹാൻഡ്സ് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന് കോവിസ് 19 പ്രതിരോധ ഉപകരണങ്ങൾ നൽകി.
(VISION NEWS 07 ജൂൺ 2021)

മുത്തം : മുക്കം കേന്ദ്രമായി പ്രവർത്തിക്കുന്ന കരുണ ഹെൽപിങ്ങ് ഹാൻഡ്സിന്റെ ആഭിമുഖ്യത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തിന് കോവി ഡ് 19 പ്രതിരോധ ഉപകരണങ്ങൾ നൽകി. പി.പി.ഇ. കാറ്റ്, N95 മാസ്ക്, ത്രീലെയർ മാസ്ക്, ഗ്ലൗസ്, സാനിറൈറസർ എന്നിവയടങ്ങിയ ബോക്സ് കരുണ ഹെൽ പിങ്ങ് ഹാൻഡ്സ് ഭാരവാഹികളിൽ നിന്ന് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മെഴ്സി പുളിക്കാട് ഏറ്റു വാങ്ങി. ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് നടത്തിയ ലളിതമായ ചടങ്ങിൽ കരുണ ഫൗണ്ടേഷൻ ഭാരവാഹി പി.സി അബു റഹിമാൻ അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈ.പ്രസി : കെ.ഐ.അബ്ദുറഹിമാൻ , സെക്രടറി വിപിൻ ജോസഫ് , ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിററി ചെയർ പേഴ്സൺ റംല ചോലക്കൽ, മെമ്പർ അപ്പു കോട്ടയിൽ ആശംസകളർപ്പിച്ച് സംസാരിച്ചു. കരുണ ഹെൽ പിങ്ങ് ഹാൻഡ്സ് ചെയർമാർ ഐപി ഉമ്മർ കല്ലുരുട്ടി , പി.എം അബ്ദുന്നാസർ, മെമ്പർ ഷൗകത്തലി തിരുവമ്പാടി എന്നിവർ സംബന്ധിച്ചു. തിരുവമ്പാടി നിയോജകമണഡലത്തിൽ കരുണ ഫൗണ്ടേഷൻ നടത്തിക്കൊണ്ടിരിക്കുന്ന വാഹന സർവീസ്, കാർഷിക വിഭവങ്ങൾ ശേഖരിച്ച് കോളനി നിവാസികൾക്ക് എത്തിച്ചു കൊടുക്കൽ, പ്രാതൽ ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങിയ പ്രവർത്തനങ്ളെക്കുറിച്ച് ഫൗണ്ടേഷൻ ചെയർമാർ  
ഐ.പി. ഉമ്മർ വിഷദീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only