04 ജൂൺ 2021

പിണറായി 2.0 ആദ്യ ബജറ്റ് ഇന്ന്; കൊവിഡ് കാലത്തെ ബജറ്റ്, ഉറ്റു നോക്കി സംസ്ഥാനം...
(VISION NEWS 04 ജൂൺ 2021)

​ പിണറായി 2.0 സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ ഒന്‍പതിന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. കൊവിഡ് കാലത്ത് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റ് രണ്ടാം പിണറായി സർക്കാരിന് ഏറ്റവും വലിയ വെല്ലുവിളി തന്നെയാണ്. മുൻ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് തന്നെ തുടരുമെന്ന സൂചന മന്ത്രി കെ എൻ ബാലഗോപാൽ നല്‍കിയിരുന്നു.

പുതിയ നികുതിനിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടായേക്കും. നയപ്രഖ്യാപനത്തില്‍ കൊവിഡ് നയത്തെക്കുറിച്ച്‌ പറഞ്ഞില്ലെന്ന വിമര്‍ശനമുയര്‍ന്നതിനാല്‍ ചില പദ്ധതികള്‍ പുതുതായി പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി ആവര്‍ത്തിക്കുന്നുണ്ട്.

മോട്ടോര്‍വാഹന നികുതി, കെട്ടിടനികുതി, മദ്യനികുതി, പെട്രോള്‍ നികുതി, കെട്ടിട- ഭൂനികുതികള്‍ എന്നിവയില്‍ വര്‍ധനവുണ്ടായേക്കും. ധനക്കമ്മി നികത്താനായി കേന്ദ്ര ധനകാര്യ കമ്മിഷന്‍ അനുവദിച്ച 19,890 കോടി രൂപയും അധിക വരുമാനമായി ബജറ്റില്‍ ഉള്‍ക്കൊള്ളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only