03 ജൂൺ 2021

ഡിജിറ്റൽ ഇന്ത്യ...; ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 2025ല്‍ 90 കോടിയാകും
(VISION NEWS 03 ജൂൺ 2021)

​ ഇന്ത്യയില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. 2025ഓടു കൂടി ഇത് 90 കോടിയിലെത്തുമെന്നാണ് ഇന്‍റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം 62.2 കോടിയായിരുന്നു രാജ്യത്ത് ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം.

ഇതില്‍ 45 ശതമാനം വര്‍ധനയാണ് 2025ല്‍ പ്രതീക്ഷിക്കുന്നത്. ഗ്രാമീണ മേഖലയിലെ ഇന്‍റര്‍നെറ്റ് ഉപയോഗത്തില്‍ കാര്യമായ വര്‍ധനയുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2025 ആകുമ്പോഴേക്കും നഗര മേഖലയേക്കാള്‍ കൂടുതല്‍ ഇന്‍റര്‍നെറ്റ് ഉപയോക്താക്കള്‍ ഗ്രാമീണ ഇന്ത്യയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only