07 ജൂൺ 2021

രണ്ടാം തരംഗം കൂടുതല്‍ ബാധിച്ചത് 21നും 30നും ഇടയിൽ പ്രായമുള്ളവരെ; ആരോഗ്യമന്ത്രി
(VISION NEWS 07 ജൂൺ 2021)
കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് കൂടുതല്‍ ബാധിച്ചത് ചെറുപ്പക്കാരെയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇക്കാലയളവില്‍ മരിച്ചവരില്‍ ഏറെയും മറ്റ് അസുഖങ്ങള്‍ ഇല്ലാത്തവരെന്നും മന്ത്രി നിയമസഭയില്‍ രേഖാമൂലം അറിയിച്ചു. മറ്റു സംസ്ഥാനങ്ങള്‍ എന്ന പോലെ രണ്ടാം തരംഗത്തില്‍ അതിതീവ്ര വ്യാപനമാണ് സംസ്ഥാനത്ത് ഉണ്ടായത്. ഒന്നാം തരംഗത്തില്‍ പ്രായമായവരെയാണ് കാര്യമായി ബാധിച്ചത്. എന്നാല്‍ രണ്ടാം തരംഗം ഏറ്റവുമധികം ബാധിച്ചത് ചെറുപ്പക്കാരെയാണെന്നാണ് നിയമസഭയില്‍ സര്‍ക്കാര്‍ രേഖാമൂലം അറിയിച്ചത്.21നും 30 വയസിനുമിടയിലുള്ള 2,61,232 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.

31നും 40നും മധ്യേയുള്ളവരിലും ലക്ഷകണക്കിന് ആളുകള്‍ രോഗബാധിതരായി. 2,52,935 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് വീണാ ജോര്‍ജ് വ്യക്തമാക്കി.40നും 50 വയസിനും ഇടയിലും ലക്ഷകണക്കിന് ആളുകളാണ് കൊവിഡ് ബാധിതരായത്. 2,33,126 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only