01 ജൂൺ 2021

കീം: ഇന്ന് മുതല്‍ ജൂണ്‍ 21 വരെ അപേക്ഷിക്കാം
(VISION NEWS 01 ജൂൺ 2021)

​ കേരള എന്‍ജിനീയറിങ്ങ്/ ഫാര്‍മസി/ ആര്‍ക്കിടെക്ചര്‍/ മെഡിക്കല്‍/ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷകള്‍ ഓണ്‍ലൈനായി ജൂണ്‍ 01 മുതല്‍ ജൂണ്‍ 21 വരെ അപേക്ഷിക്കാം. വിദ്യാര്‍ത്ഥിയുടെ ഫോട്ടോ, ഒപ്പ്, ജനനത്തീയതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള രേഖ എന്നിവ ജൂണ്‍ 21നകം അപേക്ഷയോടൊപ്പം ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. മറ്റ് അനുബന്ധ രേഖകള്‍ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യുന്നതിന് ജൂണ്‍ 30വരെ അവസരം ഉണ്ടായിരിക്കുന്നതാണ്. അപേക്ഷയും അനുബന്ധ രേഖകളും തപാല്‍മാര്‍ഗം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേക്ക് അയക്കേണ്ടതില്ല.

അപേക്ഷകന്‍ ഏതെങ്കിലും ഒരു കോഴ്‌സിനോ എല്ലാ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനോ ഒരു ഓണ്‍ലൈന്‍ അപേക്ഷ മാത്രമേ സമര്‍പ്പിക്കാന്‍ പാടുള്ളൂ. എന്‍ ആര്‍ ഐ ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ അനുബന്ധ രേഖകള്‍ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യേണ്ടതാണ്. സംസ്ഥാനത്ത് എം ബി ബി എസ്, ബി ഡി എസ്, ആയുര്‍വേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി, അഗ്രികള്‍ചര്‍, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ്, എന്നീ പ്രൊഫഷണല്‍ ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിനും കീം ഓണ്‍ലൈനായി അപേക്ഷിക്കണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only