08 ജൂൺ 2021

22 ദിവസം യുവതിയെ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്‌
(VISION NEWS 08 ജൂൺ 2021)

കൊച്ചിയിലെ ഫ്ലാറ്റിൽ യുവതിയെ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനായി തിരച്ചിൽ ശക്തമാക്കി പൊലീസ്. ഇയാൾ ഉടൻ പിടിയിലാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എച്ച് നാഗരാജു പറ‍ഞ്ഞു. പ്രതി തൃശ്ശൂരിൽത്തന്നെയുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. പ്രത്യേകസംഘം രൂപീകരിച്ചുള്ള അന്വേഷണം ഊർജിതമാണെന്നും എച്ച് നാഗരാജു വ്യക്തമാക്കി. മാർട്ടിൻ ജോസഫിനായി ജില്ലയുടെ പല ഭാഗങ്ങളിലായി വ്യാപക തെരച്ചിൽ നടക്കുകയാണ്. കൊച്ചി, തൃശ്ശൂർ പൊലീസ് ടീമുകൾ സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. 

ഒളിവിൽപ്പോയ പ്രതി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്. ഹർജി ഹൈക്കോടതി ഇന്ന് തന്നെ പരിഗണിക്കും. മാർച്ചിൽ ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിക്കളഞ്ഞിരുന്നതാണ്. കഴിഞ്ഞ മാർച്ചിലാണ് തൃശ്ശൂർ സ്വദേശിയായ മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനെതിരെ കണ്ണൂർ സ്വദേശിനിയായ യുവതി പൊലീസിൽ പരാതി നൽകിയത്. എന്നാൽ അന്ന് മുതൽ കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിച്ചു. ഒടുവിൽ യുവതിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളുടെ ചിത്രങ്ങളടക്കം പുറത്തുവന്നപ്പോഴാണ് പൊലീസ് അന്വേഷണത്തിന് അനക്കം വെച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only