06 ജൂൺ 2021

കൊവിഡ് മരണം ഉയർന്ന് തന്നെ; 227 കൊവിഡ് മരണങ്ങൾ, പതിനായിരത്തോടടുത്ത് ആകെ മരണം
(VISION NEWS 06 ജൂൺ 2021)




 
സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞും കൂടിയും ഇരിക്കുകയാണ്. അതേസമയം കൊവിഡ് മരണങ്ങൾ ദിനംപ്രതി കൂടി വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 227 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ആകെ മരണം 9946 ആയി.

അതേസമയം ഇന്ന് 14,672 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശ്ശൂര്‍ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂര്‍ 640, കോട്ടയം 499, ഇടുക്കി 489, കാസര്‍ഗോഡ് 423, പത്തനംതിട്ട 359, വയനാട് 198 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only