20 ജൂൺ 2021

തെരുവില്‍ അലയുന്നവരില്ലാത്ത കോഴിക്കോട്; ജൂണ്‍ 22ന് ഉദയം പദ്ധതി മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
(VISION NEWS 20 ജൂൺ 2021)

കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ കാരണങ്ങളാല്‍ തെരുവോരങ്ങളില്‍ ഒറ്റപ്പെട്ടുപോയവരെ മുഴുവന്‍ പുനരധിവസിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച ഉദയം പദ്ധതിയുടെ പ്രധാന ക്യാംപസ് ജൂണ്‍ 22ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സന്നദ്ധ കൂട്ടായ്മകളുടെയും വ്യവസായ സംരംഭങ്ങളുടെയും നാട്ടുകാരുടേയും സഹകരണത്തിലൂടെ താത്കാലിക ക്യാംപുകള്‍ ഒരുക്കി നല്‍കിയിരുന്നു. ജില്ലയില്‍ ഇനി തെരുവുകളില്‍ കഴിയുന്നവര്‍ ഉണ്ടാകരുതെന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ് ഉദയം പദ്ധതിയെന്ന് കലക്ടര്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only