24 ജൂൺ 2021

രാജ്യത്ത് ഇന്നും അമ്പതിനായിരം കടന്ന് പ്രതിദിന കൊവിഡ് കേസുകൾ;24 മണിക്കൂറിനിടെ 1,321 മരണം
(VISION NEWS 24 ജൂൺ 2021)

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇന്നും അമ്പതിനായിരം കടന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 54,069 പേര്‍ക്ക്. 1,321 പേര്‍ മരിച്ചു. കഴിഞ്ഞ 68,885 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ രോഗബാധിതര്‍ ആയവരുടെ എണ്ണം 3,00,82,778 ആണ്. ഇതില്‍ 2,90,63,740 പേര്‍ രോഗമുക്തി നേടി. ആകെ മരണം 3,91,981 നിലവില്‍ 6,27,057 പേരാണ് ആശുപത്രികളിലും വീട്ടിലുമായി ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ വരെ 30,16,26,028 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only