06 ജൂൺ 2021

കൊവിഡ് കാലത്ത് ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് 27 ലക്ഷത്തിലധികം ആളുകൾ
(VISION NEWS 06 ജൂൺ 2021)
 
കൊവിഡ് കാലത്ത് ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് 27 ലക്ഷത്തിലധികം ആളുകളെന്ന് റെയിൽവേ. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നൽകിയ മറുപടിയിലാണ് റെയിൽവേ ഈ കണക്ക് പുറത്തുവിട്ടത്. അതേസമയം, കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പല തീവണ്ടികളും റദ്ദാക്കിയത് ‘കള്ളവണ്ടി’ യാത്രക്കാരിൽ കുറവുണ്ടായിട്ടുണ്ടെന്നും റെയിൽവേ അറിയിച്ചു.

മധ്യപ്രദേശ് സ്വദേശിയായ ആക്ടിവിസ്റ്റ് ചന്ദ്രശേഖർ എന്നയാളാണ് വിവരാവകാശ നിയമപ്രകാരം റെയിൽവേയിൽ നിന്ന് വിവരങ്ങൾ തേടിയത്. 2020 ഏപ്രിൽ മുതൽ 2021 മാർച്ച വരെയുള്ള കണക്കുകളാണ് ഇത്. 27.57 ലക്ഷം ആളുകളിൽ നിന്ന് 143.82 കോടി രൂപ പിഴയാണ് റെയിൽവേ ഈടാക്കിയത്.

2019-2020 കാലയളവിൽ 1.10 കോടി ആളുകളെയാണ് പിടികൂടിയത്. 561.73 കോടി രൂപ പിഴയിനത്തിൽ റെയിൽവേ ഈടാക്കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only