10 ജൂൺ 2021

കൊവിഡ് : സംസ്ഥാനത്ത് തൊഴിലില്ലായ്മ 27.3 ശതമാനമായി വര്‍ദ്ധിച്ചു.
(VISION NEWS 10 ജൂൺ 2021)





കൊവിഡിന് ശേഷം സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമെന്ന് തൊഴില്‍മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു. 2021 മെയ് 31 ലെ കണക്കനുസരിച്ച്‌ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 37. 71 ലക്ഷമായി വര്‍ദ്ധിച്ചു. കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ജനസംഖ്യയുടെ 11 ശതമാനമായി. കൊവിഡിനു മുന്‍പ് ഇത് 10% ആയിരുന്നു.കൊവിഡിന് മുന്‍പ് തൊഴിലില്ലായ്മ നിരക്ക് 16.3 ശതമാനവും രാജ്യത്ത് 9.1 ശതമാനവും ആയിരുന്നു. എന്നാല്‍ കൊവിഡിന് ശേഷം കേരളത്തിലെ നിരക്ക് 27.3 ശതമാനമായി വര്‍ദ്ധിച്ചു. രാജ്യത്ത് ഇത് 20.8 ശതമാനമാണെന്നും ശിവന്‍കുട്ടി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only