01 ജൂൺ 2021

രാജ്യത്തിന് ആശ്വാസദിനം; പ്രതിദിന കൊവിഡ് കേസുകൾ ഒന്നര ലക്ഷത്തിനും താഴെ;2,795 മരണം
(VISION NEWS 01 ജൂൺ 2021)

​ കൊവിഡ് രണ്ടാം തരം​ഗത്തിൽ നിന്നും രാജ്യം കരകയറുന്നു. കൊവിഡ് പ്രതിദിനകേസുകൾ ഒന്നര ലക്ഷത്തിന് താഴെയെത്തി. 24 മണിക്കൂറിനിടെ 1,27,510 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 54 ദിവസത്തിനിടയിലെ എറ്റവും കുറഞ്ഞ പ്രതിദിന വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2,795 മരണം കൂടി കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 2,81,75,044 പേർക്ക് രാജ്യത്ത് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 92.09 ശതമാനമാണ് ഇപ്പോൾ രോഗമുക്തി നിരക്ക്. 2,59,47,629 പേർ ഇത് വരെ രോഗമുക്തി നേടിയെന്നാണ് കണക്ക്. 3,31,895 പേർ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 21,60,46,638 പേർ രാജ്യത്ത് ഇതുവരെ കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only