22 ജൂൺ 2021

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയത് 29.35 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍
(VISION NEWS 22 ജൂൺ 2021)

കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 29.35 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ (29,35,04,820) സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി കൈമാറിയിട്ടുണ്ടെന്ന് കേന്ദ്രം. ഇതില്‍ പാഴായതുള്‍പ്പടെ 27,20,14,523 ഡോസുകളാണ് മൊത്തം ഉപഭോഗം ആയി കണക്കാക്കുന്നത്. 2.14 കോടിയിലധികം (2,14,90,297) കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കല്‍ ഇപ്പോഴും ലഭ്യമാണ്.

അധികമായി 33,80,590 ഡോസ് വാക്സിന്‍ വരുന്ന മൂന്നു ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ലഭ്യമാക്കുമെന്നും രാവിലെ പുറത്തിറക്കിയ റിപ്പോർട്ടിൽ കേന്ദ്രം പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only