01 ജൂൺ 2021

സ്പുട്നിക് വാക്സിന്റെ ഏറ്റവും വലിയ ലോഡ് ഇന്ത്യയിലെത്തി; എത്തിയത് 30 ലക്ഷം ഡോസ് വാക്സിൻ
(VISION NEWS 01 ജൂൺ 2021)

​ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്പുട്നിക് വാക്സിന്റെ 30 ലക്ഷം ഡോസുകൾ ചൊവ്വാഴ്ച പുലർച്ചെ ഹൈദരാബാദിലെത്തി. ഒറ്റ ഇറക്കുമതിയിൽ ഇത്രയധികം വാക്സിൻ ഡോസുകൾ എത്തുന്നത് ആദ്യമായാണ്. 56.6 ടൺ ഭാരം വരുന്ന കൺസൈൻമെന്റിന് 90 മിനിറ്റിനുള്ളിൽ ക്ലിയറൻസ് ലഭിക്കുകയും ചെയ്തു. റഷ്യയിൽനിന്ന് പ്രത്യേകമായി ചാർട്ടർ ചെയ്ത ആർയു–9450 വിമാനത്തിലാണ് വാക്സിൻ എത്തിയത്.

മൈനസ് 20 ഡിഗ്രി സെൽഷ്യസ് താപനിലയിൽ വേണം സ്പുട്നിക് വാക്സിൻ സൂക്ഷിക്കാൻ. അത്തരം സംവിധാനങ്ങൾ ഉള്ളതിനാൽ ഇന്ത്യയിലേക്കുള്ള വാക്സിൻ ഇറക്കുമതിയിൽ എയർ കാർഗോ ഹബ്ബായി പ്രവർത്തിക്കുന്ന ജിഎംആർ ഹൈദരാബാദ് രാജ്യാന്തര വിമാനത്താവളത്തിലാണ് ഇവയെല്ലാം എത്തുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only