03 ജൂൺ 2021

300 ലിറ്റർ വാഷ് നശിപ്പിച്ചു
(VISION NEWS 03 ജൂൺ 2021)

കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആൻ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് പ്രിവൻ്റീവ് ഓഫീസർ ബിജുമോൻ ടി.പി യും പാർട്ടിയും കോഴിക്കോട് താലൂക്കിൽ പൂളക്കോട് അംശം ചൂലൂർ ദേശത്ത് പുല്ലങ്കോട്ട് മല കൈക്കലാട്ട്ത്താഴം റോഡിൽ മലയിൽ പറമ്പിന് വടക്കുഭാഗം ഇടവഴിയിൽ വെച്ച് പ്ലാസ്റ്റിക്ക് ബാരലുകളിൽ സൂക്ഷിച്ചു വച്ച നിലയിൽ 300 ലിറ്റർ വാഷ് ശേഖരം കണ്ടെത്തി നശിപ്പിച്ചു.കേസ് രേഖകളും,സാമ്പിളും കുന്ദമംഗലം എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി.പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ദീൻദയാൽ.എസ്.ആർ,
സന്ദീപ് എൻ.എസ്, അനുരാജ്.എ, ഫെബിൻ എൽദോസ്,സുനിൽ.സി എന്നിവരും ഉണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only