26 ജൂൺ 2021

രാജ്യത്ത് റെക്കോഡ് വാക്‌സിനേഷന്‍; അഞ്ച് ദിവസത്തിനിടെ 3.3 കോടി ഡോസ് വിതരണം ചെയ്തു
(VISION NEWS 26 ജൂൺ 2021)

രാജ്യത്ത് വാക്സിൻ വിതരണത്തിൽ റെക്കോഡ് വർധനയെന്ന് റിപ്പോർട്ട്. സൗജന്യ വാക്സിനേഷൻ നയം ആരംഭിച്ച ജൂൺ 21 നും 26 നും ഇടയിൽ രാജ്യത്ത് വിതരണം ചെയ്തത് 3.3 കോടിയിൽ അധികം ഡോസ് വാക്‌സിനെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. പ്രതിവാര വിതരണത്തിലെ ഏറ്റവും ഉയർന്ന കണക്കാണിത്. ഏപ്രില്‍ മൂന്നിനും ഒന്‍പതിനും ഇടയില്‍ 2.47 കോടി ഡോസുകള്‍ നല്‍കിയതാണ് ഇതിനു മുന്‍പുള്ള റെക്കോഡ് വാക്‌സിനേഷന്‍.

രാജ്യത്ത് ജൂൺ 21 ന് മാത്രം 80 ലക്ഷത്തില്‍ അധികം പേര്‍ക്കാണ് കൊവിഡ് വാക്‌സിന്‍ നല്‍കിയത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ആകെ ജനസംഖ്യയോളം വരുന്ന ആളുകള്‍ക്കാണ് ഇന്ത്യ അന്ന് മാത്രം വാക്‌സിന്‍ വിതരണം ചെയ്തത്.

അതേ സമയം, മൂന്ന് കോടിയിലധികം വാക്‌സിൻ വിതരണം ചെയ്ത ആദ്യ സംസഥാനമെന്ന നേട്ടം മഹാരാഷ്ട്രയും നേടി. വെള്ളിയാഴ്ചയാണ് മഹാരാഷ്ട്രയിലെ വാക്‌സിന്‍ ഡോസ് വിതരണം മൂന്നുകോടി കടന്നത്. ത്തർപ്രദേശ്, കർണാടക, ഗുജറാത്ത്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളും രണ്ട് കോടിയ്ക്കും മൂന്ന് കോടിയ്ക്കും ഇടയിൽ വാക്സിൻ വിതരണം ചെയ്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only