02 ജൂൺ 2021

വെസ്റ്റേണ്‍ റെയില്‍വേയില്‍ 3591 അപ്രന്റിസ്
(VISION NEWS 02 ജൂൺ 2021)

​ വെസ്റ്റേണ്‍ റെയില്‍വേയില്‍ 3591 അപ്രന്റിസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യവിജ്ഞാപന നമ്പർ : RRC/WR/01/2021. മേയ് 25 മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കണം. മുംബൈ, വഡോദര, അഹമ്മദാബാദ്, രത്ലാം, രാജ്കോട്ട്, ഭാവ്നഗര്‍ എന്നീ ഡിവിഷനുകളിലും ആണ് അവസരം. ഒരുവര്‍ഷത്തെ പരിശീലനമായിരിക്കും. നിയമപ്രകാരം അനുവദനീയമായ സ്റ്റൈപ്പെന്‍ഡ് ലഭിക്കും.വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.rrc-wr.com എന്ന വെബ്സൈറ്റ് കാണുക. അപേക്ഷിക്കുമ്പോള്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്. അവസാന തീയതി: ജൂണ്‍ 24.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only