18 ജൂൺ 2021

കൊവിഡിൽ പൊലിഞ്ഞത് 40 ലക്ഷം ജീവനുകൾ;166 ദിവസത്തിനുള്ളില്‍ ലോകത്ത് 20 ലക്ഷം മരണങ്ങള്‍
(VISION NEWS 18 ജൂൺ 2021)

കൊവിഡ് ബാധിച്ച് ഇതുവരെ ലോകത്താകെ 40 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടമായതായി കണക്കുകള്‍. കൊവിഡ് പൊട്ടിപ്പുറപ്പെട്ട് മരണസംഖ്യ 20 ലക്ഷമായി ഉയരാന്‍ ഒരു വര്‍ഷമെടുത്തെങ്കില്‍ അടുത്ത 20 ലക്ഷം പേര്‍ മരിച്ചത് 166 ദിവസത്തിനുള്ളിലാണെന്നും പഠനം പറയുന്നു. റോയിട്ടേഴ്സ് നടത്തിയ പഠനത്തിലാണ് ഈ കണക്കുകൾ പറയുന്നത്. ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മൂന്ന് മരണങ്ങളില്‍ ഒന്ന് ഇന്ത്യയിലാണ് സംഭവിക്കുന്നത്. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, മെക്‌സിക്കോ എന്നീ അഞ്ച് രാജ്യങ്ങളാണ് ആകെയുള്ള മരണങ്ങളില്‍ പകുതിയും. ജനസംഖ്യാനുപാതികമായി മരണനിരക്ക് കണക്കാക്കുമ്പോള്‍ പെറു, ഹംഗറി, ബോസ്‌നിയ, ചെക്ക് റിപ്പബ്ലിക്, ജിബ്രാള്‍ട്ടര്‍ എന്നീ രാജ്യങ്ങളിലും മരണം കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ മാര്‍ച്ച് മുതല്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെയാണ് കൊവിഡ് രൂക്ഷമായി ബാധിച്ചത്. മാര്‍ച്ച് മുതല്‍ ലോകത്ത് ഉണ്ടാകുന്ന 100 കൊവിഡ് രോഗികളില്‍ 43 എണ്ണവും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലാണ്. അതേസമയം, കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ലോകത്താകമാനം 200 കോടി ഡോസ് വാക്‌സിന്‍ ജനങ്ങള്‍ക്ക് നല്‍കിയെന്ന് കണക്കുകള്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only