03 ജൂൺ 2021

നെടുമ്പാശേരിയിൽ വൻ കഞ്ചാവ് വേട്ട; 40 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
(VISION NEWS 03 ജൂൺ 2021)

​ നെടുമ്പാശേരിയിൽ വൻ കഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്നും കൊല്ലത്തേക്ക് കടത്തുകയായിരുന്ന 40 കിലോ കഞ്ചാവ് സ്‌റ്റേറ്റ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. സംഭവത്തിൽ കൊല്ലം സ്വദേശി രാജീവ്, തമിഴ്നാട് സ്വദേശി മുരുകൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കാറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവാണ് നെടുമ്പാശേരിക്കടുത്ത് ദേശീയ പാതയിൽ വെച്ച് പിടികൂടിയത്. കാറിനകത്ത് പ്രത്യേക അറയുണ്ടാക്കി അതിനകത്ത് പാക്കറ്റുകളിലാക്കിയാണ് കഞ്ചാവ് ഒളിപ്പിച്ചത്. പൊലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only