08 ജൂൺ 2021

എല്ലാവർക്കും സൗജന്യവാക്സിൻ; 44 കോടി ഡോസിന് ഓർഡർ നൽകി കേന്ദ്ര സർക്കാർ
(VISION NEWS 08 ജൂൺ 2021)
 
എല്ലാവർക്കും സൗജന്യ വാക്സിൻ പ്രഖ്യാപിച്ചതിന് പിന്നാലെ 44 കോടി ഡോസ് വാക്സിന് ഓർഡർ നൽകി കേന്ദ്ര സർക്കാർ. സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 25 കോടി ഡോസ് കോവിഷീൽഡിനും ഭാരത് ബയോടെകിൽ നിന്ന് 19 കോടി ഡോസ് കോവാക്സിനും ഓർഡർ നൽകിയെന്ന് നീതി ആയോഗ് അംഗം ഡോ വികെ പോൾ വ്യക്തമാക്കി. രണ്ട് വാക്സിൻ നിർമാതാക്കൾക്കും കേന്ദ്രം ഇതിനോടകം നൽകിയ ഓർഡറുകൾക്ക് പുറമേയാണിത്. ഘട്ടംഘട്ടമായി 2021 ഡിസംബറിനുള്ളിൽ 44 കോടി ഡോസും ലഭ്യമാകും. പുതിയ ഓർഡറിനായി 30 ശതമാനം തുക അഡ്വാൻസ് നൽകിയിട്ടുണ്ടെന്നും വികെ പോൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only