06 ജൂൺ 2021

ജൂൺ 5 ലോക പരിസ്ഥിതി ദിനം - പ്രകൃതി സാഹോദര്യം പരിപാടിക്ക് തുടക്കമായി.
(VISION NEWS 06 ജൂൺ 2021)

ആവിലോറ , ആവിലോറ എം.എം എയുപി സ്ക്കൂളിലെ ദേശീയ ഹരിത സേനയുടെ ആഭിമുഖ്യത്തിൽ ജൂൺ 5 മുതൽ ജൂലായ് 5 വരെ നീണ്ടു നിൽക്കുന്ന പരിസ്ഥിതി സംരക്ഷണ മാസാചരണത്തിന്റെ ഭാഗമായി " പ്രകൃതി സാഹോദര്യം "പരിസ്ഥിതി അവബോധപരിപാടിക്ക് തുടക്കമായി. ദിനാചരണത്തിന്റെ ഭാഗമായി കോ വിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് വിദ്യാലയത്തിന്റെ പരിസരo ശുചിയാക്കി മരത്തൈ നട്ടു. പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും , ഗാന്ധിയനും, ചിപ് ക്കോ പ്രസ്ഥാന ത്തിന്റെ നേതാവുമായ സുന്ദർലാൽ ബഹുഗുണ അനുസ്മരണ o നടത്തി. പക്ഷിനിരീക്ഷണ ക്ലാസിന് വയനാട് പൂക്കോട് വെറ്റിനറി കോളേജ് അസിസ്റ്റന്റ് പ്രൊഫസറും, പക്ഷിനിരീക്ഷകനുമായ ഡോ.ആർ - എൽ-രതീഷ് നേതൃത്തം നൽകി. 60 ഓളം കുട്ടികളും , അധ്യാപകരും പങ്കെടുത്തു.ഗൂഗിൾ മീറ്റിൽ സംഘടിപ്പിച്ച പരിപാടിഹെഡ് മാസ്റ്റർ കെ.പി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് കെ. കാതർ അധ്യക്ഷത വഹിച്ചു. എസ്.ആർ ജി കൺവീനർ എം.കെ ഡെയ്സി, , കെ എം ആശിക് റഹ്മാൻ, കെ.കെ ഷഹർബാൻ, കെ.എം ബിനീഷ് കുമാർ ., ടി.പി. സലിം, ഹിഫ്സ് റഹ്മാൻ ,സുഹൈൽ, വി.സുരേഷ്കുമാർ എന്നിവർ സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only